അബൂദബി: അബൂദബി അപ്പീൽ കോടതിയാണ് , 31 കാരൻ സമർപ്പിച്ച നഷ്ടപരിഹാര ഹരജി തള്ളിയത്. 2024 ഏപ്രിൽ 9-നുണ്ടായ വാഹനാപകടത്തിൽ, യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു, ശരീരത്തിൽ ഗുരുതരമായ ക്ഷതങ്ങളും ഉണ്ടായി.
പിന്നീട്, ഒട്ടേറെ ശസ്ത്രക്രിയകൾക്കും യുവാവ് വിധേയനായി. സംഭവത്തിൽ കാർ ഡ്രൈവറെ കോടതി ശിക്ഷിക്കുകയും, 2000 ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു. അതേസമയം, ഇൻഷുറൻസ് കമ്പനി 2,50,000 ദിർഹം നഷ്ടപരിഹാരമായി നൽകിയിരുന്നു.
എന്നാൽ, ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി, 20 ലക്ഷം ദിർഹം നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നഷ്ടപരിഹാരം വർധിപ്പിക്കണമെന്നായിരുന്നു വാദം.
എന്നാൽ, മെഡിക്കൽ രേഖകളും തെളിവുകളും പരിശോധിച്ച കോടതി, മുൻപ് നിശ്ചയിച്ച 2,50,000 ദിർഹം നഷ്ടപരിഹാരത്തിൽ തന്നെ ഉറച്ചു നിന്നു. ഹരജി തള്ളിയതിന് പുറമേ, ഇൻഷുറൻസ് കമ്പനിയുടെ കോടതി ചെലവും പരാതിക്കാരനോട് അടപ്പിച്ചു.



