ഷാർജ: വാടകയ്ക്ക് പ്രോപ്പർട്ടി വാഗ്ദാനം ചെയ്താണ് 13 അംഗ ഏഷ്യൻ വംശജർ തട്ടിപ്പ് നടത്തിയിരുന്നത്.നാടകീയ തട്ടിപ്പ് പ്രവർത്തനങ്ങളാണ് സംഘം നടത്തിയിരുന്നത്.
ആദ്യം വ്യാജ പരസ്യങ്ങൾ നൽകി, വീടുകളോ ഫ്ലാറ്റുകളോ അന്വേഷിക്കുന്നവരെ കണ്ടെത്തും. തുടർന്ന് നേരിൽ മീറ്റിംഗ് ഒരുക്കും. പിന്നാലെ ടോക്കൺ തുക ആവശ്യപ്പെട്ട്, വ്യാജ കരാറുകളിൽ ഒപ്പ് ശേഖരിക്കും. ഒടുവിൽ പണം കൈപ്പറ്റിയ ഉടൻ തന്നെ സംഘം മുങ്ങുകയാണ് പതിവ്.
തട്ടിപ്പിൽ കുടുങ്ങിയ ഒരാളുടെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തെളിവുകൾ നശിപ്പിക്കൽ, ഫോൺ നമ്പറുകൾ നിരന്തരം മാറ്റൽ തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചിരുന്നെങ്കിലും, പൊലീസ് നൂതന സാങ്കേതിക സംവിധാനങ്ങളാണ് സംഘത്തെ പിടികൂടാൻ ഉപയോഗിച്ചത്.



