ദുബൈ: ഇത് ദുബൈ പൊലീസിന്റെ ‘ഓപറേഷൻ വില്ല’ താമസ സ്ഥലം കേന്ദ്രീകരിച്ച് മയക്കുമരുന്ന് സൂക്ഷിക്കലും വിൽപനയും നടത്തിയ സംഘത്തെ വലയിലാക്കി ദുബൈ പൊലീസ്.
പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഏഷ്യൻ വംശജരായ രണ്ട് പേരെ പിടികൂടാനായത്. ‘ഓപറേഷൻ വില്ല’ എന്ന് പേരിലായിരുന്നു പൊലീസ് നീക്കം
ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസിന്റെ നേതൃത്വത്തിലുള്ള ആന്റി നർകോട്ടിക്സ് വിഭാഗമാണ് ഓപ്പറേഷൻ സംഘടിപ്പിച്ചത്. പ്രതികളിൽ നിന്ന് 40 കിലോയിലേറെ മയക്കുമരുന്നു വസ്തുക്കളാണ് പൊലീസ് പിടികൂടിയത് .
ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹഷീഷ് ഓയിൽ, തുടങ്ങി വിവിധ രാസവസ്തുക്കളും ഇവയിൽ പെടും. പ്രതികളുടെ നീക്കങ്ങളും വിൽപന രീതികളും പൊലീസിന്‍റെ പ്രത്യേക ടീം ദിവസങ്ങളോളം നിരീക്ഷിച്ചിരുന്നു. തുടർന്ന് നടത്തിയ ഓപറേഷനിൽ ആദ്യം ഒരാളും പിന്നീട് രണ്ടാമനും പിടിക്കപ്പെട്ടു.
ഇത്തരം വില്ലകളിലോ താമസ കേന്ദ്രങ്ങളിലോ സംശയകരമായ പ്രവർത്തനങ്ങൾ കാണുന്നവർ ഉടൻ 901 എന്ന നമ്പറിൽ പൊലീസിനെ വിവരം അറിയിക്കണമെന്നും പൊലീസ് ഓർമിപ്പി കുന്നു .



