ദുബൈ : ട്രാക്കില്ല ട്രാം പ്രൊജക്ടുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അടുത്തതലമുറ ട്രാം സിസ്റ്റം ഒരുക്കാനാണ് ആർ.ടി.ഐ ഒരുങ്ങുന്നത്.
നിശ്ചിത ട്രാക്കുകളില്ലാതെ തന്നെ ട്രാമുകൾക്ക് സഞ്ചരിക്കാൻ കഴിയുന്നതാണ് പദ്ധതി. ജി.പി.എസ്, ലിഡാർ ടെക്നോളജി, ഒപ്ടിക്കൽ നാവിഗേഷൻ എന്നിവയുടെ സഹായത്തോടെയാവും ട്രാമുകൾ സഞ്ചരിക്കുക.
മുന്നിലുള്ള തടസങ്ങളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കണ്ടെത്തി അത് മറികടന്ന് പോകാൻ ശേഷിയുള്ളതാവും പുതിയ ട്രാമുകൾ.
വൈകാതെ ട്രാമുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്.



