ദുബൈ : സ്മാർട്ട് ഗതാഗതത്തിലെ മറ്റൊരു വലിയ മുന്നേറ്റമായി, അടുത്തവർഷം മാർച്ചിൽ ദുബൈ റോഡുകളിലൂടെ റോബോ ടാക്സികൾ ഓടിത്തുടങ്ങും.
ജുമൈര, ശൈഖ് സായിദ് റോഡ്, സിലിക്കൺ ഒയാസിസ് തുടങ്ങിയ പ്രധാന മേഖലകളിൽ ഇതിനകം പരീക്ഷണയോട്ടം പുരോഗമിക്കുന്നതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ വ്യക്തമാക്കി.
ആദ്യഘട്ടം 60 റോബോ ടാക്സികളാണ് നിരത്തിലേയ്ക്ക് ഇറങ്ങുക. 2030 ഓടെ നഗരത്തിലെ മൊത്തം ഗതാഗതത്തിൻ്റെ 25 ശതമാനവും സ്മാർട്ട് രീതിയിലാക്കുക എന്നതാണ് ലക്ഷ്യം.
റോബോ ടാക്സി പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ചൈനീസ് ഓട്ടോണമസ് വെഹിക്കിൾ ടെക്‌നോളജി കമ്പനിയായ പോണി എഐയും, ദുബായ് ആർടിഎയും ഒപ്പുവെച്ചിട്ടുണ്ട്.



