ദുബൈ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ പടികൾ കയറി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ദുബൈ സിവിൽ ഡിഫൻസ്. 159 നിലകളിലായി മൊത്തം 2,500 പടികൾ വെറും 52 മിനിറ്റ് 30 സെക്കൻഡിൽ കയറിയാണ് ഈ അതുല്യ നേട്ടം.ഫയർഫൈറ്റിങ് സ്യൂട്ട്, ഹെൽമറ്റ്, ഓക്സിജൻ സിലിണ്ടർ തുടങ്ങിയവ ഉൾപ്പെടെ ഏകദേശം 15 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളുമായാണ് ഉദ്യോഗസ്ഥർ ഈ ദുഷ്കരമായ ദൗത്യം പൂർത്തിയാക്കിയത്.
ബുർജ് ഖലീഫ നടന്നുകയറി:ഗിന്നസ് റെക്കോഡിൽ ‘സിവിൽ ഡിഫൻസ്’



