അബൂദബി : ഓൺലൈൻ തട്ടിപ്പിനിരയായി നഷ്ടപ്പെട്ട 14 കോടി ദിർഹം യഥാർത്ഥ ഉടമകൾക്ക് തിരിച്ചുനൽകി അബൂദബി പൊലീസ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നടന്ന ഓൺലൈൻ തട്ടിപ്പുകളിൽ നിന്നാണ് പണം പിടിച്ചെടുത്തത്.
അബൂദബി പൊലീസ് കൈകാര്യം ചെയ്ത 15,642 സൈബർ കുറ്റകൃത്യങ്ങളിലെ അന്വേഷണ പ്രവർത്തനങ്ങളാണ് ഇതിന് സഹായകമായത്.
തട്ടിപ്പുകാർ വ്യാജ ലിങ്കുകളും സന്ദേശങ്ങളുമുപയോഗിച്ച് പൗരന്മാരെയും പ്രവാസികളെയും വഞ്ചിച്ചതായാണ് പൊലീസ് കണ്ടെത്തിയത്.
പൗരന്മാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സൈബർ കുറ്റകൃത്യങ്ങൾ തടയാനും ലക്ഷ്യമിട്ട് അബൂദബി പൊലീസ് സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.



