ദുബൈ: ടാക്സികളിലും ആഡംബര വാഹനങ്ങളിലും സ്മാർട്ട് വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കാൻ അജ്‌മാൻ. പുതിയ സാങ്കേതിക സംവിധാനത്തിലൂടെ വാഹനത്തിന്റെ തത്സമയ സ്ഥാനം അടിസ്ഥാനമാക്കി വേഗത ഓട്ടോമാറ്റിക്കായി നിയന്ത്രിക്കപ്പെടും.
യു.എ.ഇയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സ്മാർട്ട് സാങ്കേതിക വിദ്യ നടപ്പാക്കുന്നത് എന്നതാണ് പ്രത്യേകത.
വാഹനം സഞ്ചരിക്കുന്ന റോഡിന്റെ പരമാവധി വേഗപരിധി ഈ ഉപകരണം സ്വയം തിരിച്ചറിയും. അതിനൊപ്പം തന്നെ ഓരോ റോഡിലുമുള്ള ട്രാഫിക് ഡാറ്റയും തത്സമയം ശേഖരിച്ച് വിശകലനം ചെയ്യും.
സ്മാർട്ട് മാപ്പിംഗ് സംവിധാനത്തിന്റെ സഹായത്തോടെ ലഭിക്കുന്ന ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്നത്. ഇതിലൂടെ അപകടങ്ങൾ കുറയ്ക്കുകയും സുരക്ഷ വർധിപ്പിക്കുകയുമാണ് ലക്ഷ്യം.



