ഷാർജ: ദുബൈക്ക് പിന്നാലെ ഷാർജയും ബൈക്കുകൾക്ക് ഹൈസ്പീഡ് ലെയിനുകളിൽ വിലക്ക് ഏർപ്പെടുത്തി. പുതിയ ട്രാഫിക് നിയമം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ഇതനുസരിച്ച് ബസുകളും മറ്റു ഭാരവാഹനങ്ങളും റോഡിന്റെ വലതുവശത്തെ ലെയിനിലൂടെയാണ് സഞ്ചരിക്കേണ്ടത്.
ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങൾക്ക് ഹൈസ്പീഡ് ലെയിനുകളിൽ പ്രവേശനം കർശനമായി നിരോധിച്ചിട്ടുണ്ട്.



