ദുബൈ: ദുബൈയിലെ ഒരു റീട്ടെയിൽ സ്‌റ്റോറിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കേസിൽ യൂറോപ്യൻ പ്രവാസി യുവതിക്ക് 5,000 ദിർഹം പിഴ വിധിച്ചു.
ദുബൈ കോടതിയാണ് വിധിച്ചത്. പിഴയ്ക്ക് പുറമേ, യുവതി സ്റ്റോറിന് 10,000 ദിർഹം നഷ്ടപരിഹാരവും നൽകണം. കഴിഞ്ഞ മാർച്ചിലാണ് സംഭവം.
സെയിൽസ് ക്ലാർക്കിന്റെ ശ്രദ്ധ തെറ്റിയ സമയത്ത്, യുവതി മാല കൈക്കലാക്കി ഹാൻഡ് ബാഗിൽ വച്ച് സ്‌റ്റോറിൽ നിന്നു പുറത്തേക്കു പോവുകയായിരുന്നു.
തുടർന്ന്, ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണം നടന്നതായി കണ്ടെത്തി.
പിന്നീട് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിക്കുകയായിരുന്നു.



