ദുബൈ: സന്ദർശക വിസയിൽ യു.എ.ഇയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഇതിന് പിഴകളും കർശനമായ നിയമനടപടികളും നേരിടേണ്ടിവരുമെന്നും മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ജോലി തേടുന്നവരെ ലക്ഷ്യമിട്ട് വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനങ്ങളിലൂടെ പ്രവർത്തിക്കുന്ന സംഘങ്ങളിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ചില ക്രിമിനൽ സംഘം വ്യാജ ജോബ് ഓഫറുകളും വിസകളും നൽകിക്കൊണ്ട് ആളുകളെ ചതിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
നിയമാനുസൃതമായ ജോലിയ്ക്കായി മന്ത്രാലയം വഴി ലഭിക്കുന്ന ഔദ്യോഗിക ഓഫർ ലെറ്ററും വർക്ക് എൻട്രി പെർമിറ്റും അനിവാര്യമാണെന്നും അതില്ലാതെ ജോലി ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



