ദുബൈ : യു.എ.ഇയിൽ ഇന്ന് (2025 ഒക്ടോബർ 27, തിങ്കളാഴ്ച) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി.
ഡ്രൈവർമാരും, താമസക്കാരും പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികാരികൾ നിർദേശിച്ചിട്ടുണ്ട്.
രാവിലെ അൽ ഹംറ, മദീനത് സായിദ്, അൽ ജസീറ, മക്യാരിസ് (അൽ ദഫ്ര മേഖല) തുടങ്ങിയ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടതായി NCM അറിയിച്ചു.
അതേസമയം, രാജ്യത്തിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചെറിയ കാറ്റും പ്രതീക്ഷിക്കുന്നു.



