കുവൈത്ത് : മയക്കുമരുന്ന് കച്ചവടത്തെയും ദുരുപയോഗത്തെയും ചെറുക്കുന്നതിനായി കർശന നടപടികളുമായി കുവൈത്ത് . മയക്കുമരുന്ന് വിരുദ്ധമായ പുതിയ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി.
പുതിയ നിയമപ്രകാരം, മയക്കുമരുന്ന് കടത്തലിലോ വിതരണത്തിലോ ഉൾപ്പെട്ടതായി കണ്ടെത്തപ്പെടുന്നവർക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ ലഭിക്കും. കുറ്റകൃത്യങ്ങൾ പൂർണമായും ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ സർക്കാരിന്റെ പ്രധാന ലക്ഷ്യം.
പ്രധാനമന്ത്രി ഷൈഖ് അഹ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിയമം പാസാക്കിയത്.



