ദുബൈ: 50 ദിർഹമോ അതിൽ കുറവോ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന യു.എ.ഇയിലെ പത്ത് മനോഹര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബായ് ഫ്രെയിം മുതൽ ഹാങിംഗ് ഗാർഡൻസ് വരെ ഉൾപ്പെടുന്ന ഈ വിനോദ കേന്ദ്രങ്ങൾ കുറഞ്ഞ ചെലവിൽ പകാണാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ്.
സഞ്ചാരികൾക്കും നാട്ടുകാരർക്കും ഒരുപോലെ വിനോദപ്രദമായ ഈ കേന്ദ്രങ്ങൾ പ്രകൃതിയുടെയും ആധുനികതയുടെയും ഇടങ്ങളാണ്.
പ്രധാന കേന്ദ്രങ്ങൾ:
ദുബായ് ഫ്രെയിം – നഗരത്തിന്റെ പഴയതും പുതുതുമായ ഭംഗി ഒരേസമയം കാണാനാകുന്ന വിനോദകേന്ദ്രം.
ഹത്ത ഹാങിംഗ് ഗാർഡൻസ് – മലനിരകളുടെ നടുവിൽ മനോഹരമായി ഒരുക്കിയ ഹരിതോദ്യാനം.
ദുബായ് അക്വേറിയം ടണൽ – കടൽജീവികളുടെ ലോകം നേരിട്ട് അനുഭവിക്കാനുള്ള അവസരം.
അൽ ഖുദ്ര ലേക്ക്, ലവ് ലേക്ക്, മംമസാർ ബീച്ച് പാർക്ക്, റാസ് അൽ ഖോർ വൈൽഡ് ലൈഫ് സാങ്ക്ച്വറി തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം ഇത്തരം പദ്ധതികളിലൂടെ യു.എ.ഇയിലെ ടൂറിസം വകുപ്പ് വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കാനായി ലോ-ബജറ്റ് ഡെസ്റ്റിനേഷനുകൾ കൂടുതൽ പ്രചാരത്തിലാക്കുകയാണ്.



