ദുബൈ : രാജ്യത്ത് (യു.എ.ഇ) പൊടിക്കാറ്റും മൂടി നിൽക്കുന്ന അന്തരീക്ഷവും തുടരുമെന്ന് മുന്നറിയിപ്പുമായി
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി.
ഈ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങളും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പൊടി, അലർജിയുള്ള വ്യക്തികളോട് വീട്ടിൽ തന്നെ തുടരാനാണ് നിർദേശം. അതെസമയം ഇന്ന് ദിവസം മുഴുവൻ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെയുള്ള പൊടിപടലങ്ങൾ വായുവിൻ്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നു.



