ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബൈയി ൽ യാത്രക്കാർക്ക് മൂന്ന് ദിവസത്തെ സൗജന്യ പബ്ലിക്ക് പാർക്കിംഗ് സൗകര്യം പ്രഖ്യാപിച്ചു.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം.നീണ്ട വാരാന്ത്യ അവധി ആഘോഷിക്കുന്നവർക്ക് ഇത് വലിയ ആശ്വാസമാകും.
നവംബർ 30 ഞായറാഴ്ച, പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.ഡിസംബർ 1, 2 തീയതികളിൽ അവധി ദിവസങ്ങളിലും പാർക്കിംഗ് സൗജന്യമാണ്.
അതെസമയം ഡിസംബർ 3 ബുധനാഴ്ച മുതൽ പാർക്കിംഗ് ഫീസ് പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



