ദുബൈ : 54-ാമത് യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലുടനീളം സൗജന്യ കോഫി വിതരണ പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുൻസിപ്പാലിറ്റി.
നവംബർ 30ന് ആരംഭിച്ച സംവിധാനം ഡിസംബർ 3 വരെ നാല് ദിവസത്തേക്കാണ് സൗജന്യമായി കോഫി ലഭിക്കുക.
“കോഫി ഞങ്ങളുടേതായിരിക്കും” എന്ന് വ്യക്തമാക്കി ദുബൈ മുൻസിപ്പാലറ്റിയാണ് തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഭക്ഷണവും, പാനീയങ്ങളും ഓർഡർ ചെയ്യാൻ താമസക്കാരെ സഹായിക്കുന്ന ‘ഡ്രൈവു’ (Drivu) എന്ന ആപ്ലിക്കേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.



