ജപ്പാൻ: കുളിക്കാൻ മടിയുള്ളവരണോ നിങ്ങൾ …. എങ്കിൽ നിങ്ങൾക്കുള്ളതാണീ സന്തോഷവാർത്ത. മനുഷ്യരെ കുളിപ്പിച്ച് വൃത്തിയാക്കുന്ന മനുഷ്യ വാഷിങ് മെഷീനുകൾ പുറത്തിരിക്കുകയാണ് ജപ്പാൻ.
മെഷീനിന്റെ ട്രയൽ റൺ ഇതിനോടകം തന്നെ വിജയകരമായി പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ.
ഇനി എങ്ങനെയാണ് ഈ മെഷീൻ്റെ പ്രവർത്തനം എന്ന് നോക്കാം …..
15 മിനിറ്റ് ഈ മെഷീനിൽ ഇരുന്നാൽ മെഷീൻ നമ്മളെ കുളിപ്പിച്ച് അഴുക്കെല്ലാം കളഞ്ഞ് തോര്‍ത്തി വൃത്തിയാക്കി തരും. എ.ഐയുടെ സഹായത്തോടെയാണ് മെഷീനിന്റെ പ്രവർത്തനം.
മെഷീൻ അകത്തരിക്കുമ്പോൾ ശരീരത്തെയും, ചർമ്മത്തേയും കുറിച്ച് കൃത്യമായി മനസിലാക്കി അതിന് ശേഷം ഏത് സോപ്പ് ഉപയോഗിക്കണമെന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ മെഷീൻ തന്നെ തീരുമാനിക്കും. പിന്നെ ശരീരം നന്നായി കഴുകി വെള്ളമെല്ലാം തുടച്ച് ഭംഗിയാക്കിയതിന് ശേഷമാണ് പുറത്തേക്ക് വിടുക.



