ദുബൈ : 2026ൽ യു.എ.ഇയിൽ വരുന്ന 12 മാറ്റങ്ങൾ
1 – പഞ്ചസാര നികുതി
2026 ജനുവരി – 1 മുതൽ പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിന് അനുസരിച്ച് നികുതി ചുമത്തും
2 – പ്ലാസ്റ്റിക് നിരോധനം
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പ്, പാത്രങ്ങൾ,കണ്ടൈനറുകൾ, കട്ട്ലറി, അടപ്പുകൾ എന്നിവയുടെ ഇറക്കുമതിക്കും, നിർമ്മാണത്തിനും വ്യാപാരത്തിനും നിരോധനം.
3 – പുതിയ വാറ്റ് (VAT) നിയമങ്ങൾ
2026മുതൽ റിവേഴ്സ് ചാർജ് സംവിധാനത്തിന് ഫയൽ ചെയ്യുമ്പോൾ വ്യക്തികൾ സെൽഫ് ഇൻവോയിസ് നൽകേണ്ടതില്ല.
4 – നികുതി പരിഷ്ക്കാരങ്ങൾ
വ്യക്തതയുള്ള നിയമങ്ങൾ, കർശന സമയ പരിധി, ഫെഡറൽ ടാക്സ് അതോറിറ്റിക്ക് കൂടുതൽ അധികാരങ്ങൾ
5 – ഇ -ഇൻവോയ്‌സിങ് നിർബന്ധം
2026ൻ്റെ പകുതിയോടെ ബിസിനസ് സ്ഥാപനങ്ങൾക്ക് ഇലക്‌ട്രോണിക് ഇൻവോയിസ് നിർബന്ധമാക്കും.
6 – ഇന്ത്യൻ സ്‌കൂളുകൾക്ക് ഏകീകൃത കലണ്ടർ
2026 ഏപ്രിൽ മുതൽ നിലവിൽ വരും
7 – ഇത്തിഹാദ് റെയിൽ
ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ സർവീസ് ആരംഭിക്കുന്നു. ഇത് പതിനൊന്ന് യു.എ.ഇ നഗരങ്ങളെ ബന്ധിപ്പിക്കും.
8 – പറക്കും ടാക്‌സികൾ
2026-ൽ ഇലക്ട്രിക് എയർ ടാക്സികൾ പ്രവർത്തനം തുടങ്ങും. 100-ൽ അധികം ഹെലിപോർട്ടുകൾ “വെർട്ടിപോർട്ടുകളായി” മാറ്റും.
9 – റോബോട്ടാക്സികൾ
ഡ്രൈവറില്ലാ ടാക്‌സികൾ – ശെയ്ഖ് സായിദ് റോഡിൽ പ്രവർത്തനമാരംഭിക്കും.
10 – ദുബൈ ലൂപ്പ്
17 കിലോമീറ്റർ നീളമുള്ള ഭൂഗർഭ ഹൈസ്പീഡ് ഗതാഗത സംവിധാനം 2026-ൽ ലഭ്യമാകും
11 – ഗിറ്റകസ് എക്സ്പോ സിറ്റി
ഗിറ്റക്‌സ് ഇനി എക്സ്പോ സിറ്റിയിൽ നടക്കും
12 – വേൾഡ് ട്രേഡ് സെന്റർ
വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് തുറക്കും



