ദുബൈ : എളുപ്പത്തിലും,വേഗത്തിലും മുഴുവൻ ആളുകൾക്കും ലൈസൻസ് ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി
ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള സമയം കുറച്ച് റാസൽഖൈമ പൊലീസ്.സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജ് സംവിധാനം വഴിയാണ് നടപടി.
പുതിയ സാങ്കേതികവിദ്യ വഴി ഓട്ടോമാറ്റിക് വാഹനങ്ങൾക്കുള്ള ടെസ്റ്റ് സമയം 80 ശതമാനം വരെയും, മാനുവൽ കാറുകൾക്കുള്ള സമയം 70 ശതമാനം വരെയും കുറയ്ക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇവയ്ക്ക് പുറമേ അപേക്ഷകർക്ക് ഡ്രൈവിംഗ് ലൈസൻസ് നടപടിക്രമങ്ങൾ അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്ന ഒരു വിഐപി സേവനവും ലഭ്യമാകും.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, നടപടിക്രമങ്ങൾ വേഗത്തിലാക്കാക്കുക, സ്മാർട്ട് പരിഹാരങ്ങൾ സ്വീകരിക്കുക എന്നിവയാണ് ഇത് വഴി ലക്ഷ്യം വെക്കുന്നത്.



