ദുബൈ : ലോകത്തിലെ ഏറ്റവും മികച്ച പൊലീസ് സേന എന്ന അപൂർവ നേട്ടം സ്വന്തമാക്കി ദുബൈ പൊലീസ്. സംഘടനാപരമായ ചടുലതയിലും, കാര്യക്ഷമതയിലും പ്രകടിപ്പിച്ച മികവിന് ബിസിനസ് അജിലിറ്റി ഇൻസ്റ്റിറ്റ്യൂട്ടാണ് അംഗീകാരം നൽകിയത്.
നേതൃത്വ ശേഷി, പ്രവർത്തന ശൈലി, സംഘടനയുടെ സമഗ്രമായ വളർച്ച എന്നിവയെ ആഴത്തിൽ വിലയിരുത്തിയ ശേഷമാണ് അംഗീകാരം.
ചടുലമായ നേതൃത്വവും, ഭരണ സംവിധാനവും, വ്യക്തമായ കോർപ്പറേറ്റ് തന്ത്രം, ശക്തമായ സംഘടനാ ഘടന, ഫലപ്രദമായ ടീം മാനേജ്മെന്റ്, സാംസ്കാരിക സഹകരണം, തുടങ്ങിയ പ്രധാന മേഖലകളാണ് അക്രഡിറ്റേഷൻ പ്രക്രിയയിൽ പരിശോധിച്ചത്.
ഇതോടെ പോലീസിംഗും പൊതുമേഖലയും ഉൾപ്പെടുന്ന ആഗോള തലത്തിൽ ദുബൈ പൊലീസ് ഒന്നാം സ്ഥാനത്തെത്തി, ലോകത്തിന് മാതൃകയാകുന്ന സുരക്ഷാ സംവിധാനമെന്ന നിലയിലാണ് വീണ്ടും ദുബൈ പൊലീസിനെ തേടി അംഗീകാരമെത്തിയത്.



