ദുബൈ : കനത്ത മഴയിൽ വലയുകയാണ് യു.എ.ഇ. മഴ മൂലമുള്ള ദുരിതങ്ങൾക്കും കുറവില്ല. എന്നാൽ മഴക്കെടുതികളിൽ നിന്നും ജങ്ങളെ അതിവേഗം കരകയറ്റാൻ ഭരണകൂടം ജങ്ങൾക്കൊപ്പം തന്നെയുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്നും അത് ഒഴിവാക്കാനായി എമർജൻസി ടീമുകൾ രംഗത്തുണ്ട്.
ഇതിനൊപ്പം തന്നെ ട്രാഫിക് തടസ്സങ്ങൾ കുറക്കാനായി ദുബൈ പോലീസും തെരുവിലുണ്ട്. കൃത്യമായ അപ്ഡേറ്റുകൾ നൽകി ജങ്ങളുടെ ദുരിതം പരമാവധി കുറയ്ക്കാൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ ഒരു പരിധി വരെ വിജയം കാണുന്നുണ്ട്. പ്രതിസന്ധി മറികടക്കാൻ ഈ ശ്രമങ്ങൾക്ക് കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം.



