ദുബൈ : ന്യൂഇയർ ദിനത്തിൽ യാത്രക്കാർക്ക് ആശ്വാസം. യു.എ.ഇയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ വലിയ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്.
അബൂദബിയിൽ നിന്ന് ബെയ്റൂത്തിലേയ്ക്കുള്ള വിമാന ടിക്കറ്റുകൾ 114 ദിർഹം മുതൽ ലഭ്യമാകുന്നുണ്ട്. സാധാരണയായി ഉയർന്ന നിരക്കുള്ള ഈ റൂട്ടിൽ ഇത്രയും കുറഞ്ഞ ടിക്കറ്റ് നിരക്ക് അപൂർവമാണ്.
ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഏകദേശം 694 ദിർഹം, കൈറോവിലേക്ക് 470 ദിർഹം, ടിബിലിസിയിലേക്ക് 563 ദിർഹം എന്നിങ്ങനെയും ടിക്കറ്റ് നിരക്കുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ചില മറ്റ് ജനപ്രിയ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളിലും ടിക്കറ്റ് നിരക്ക് നിലവിലുണ്ട് .
അവധിക്കാല യാത്ര തിരക്ക് അവസാനിച്ചതിനെ തുടർന്നാണ് ടിക്കറ്റ് നിരക്കുകൾ കുറഞ്ഞത്. എന്നാൽ ഈ കുറഞ്ഞ നിരക്കുകൾ ന്യൂ ഇയർ ദിനത്തോട് ചേർന്നുള്ള കുറച്ച് ദിവസങ്ങൾക്കു മാത്രമേ ലഭ്യമാകുള്ളു.
കുറഞ്ഞ ചെലവിൽ വിദേശയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്.



