ദുബൈ : ദുബൈ –കൊച്ചി റൂട്ടിൽ എയർ ഇന്ത്യ, സർവീസ് അവസാനിപ്പിക്കുന്നു. ഈ റൂട്ടിലെ ഏക സർവീസും കമ്പനി പിൻവലിക്കാൻ ഒരുങ്ങുകയാണ്.
2026 മാർച്ച് 28 വരെ മാത്രമേ നിലവിലുള്ള സർവീസ് തുടരുള്ളുവെന്ന് കമ്പനി വ്യക്തമാക്കി. തുടർന്ന് മാർച്ച് 29 മുതൽ ഈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസ് നടത്തുക.
കൂടാതെ, ദുബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ സർവീസും അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
പ്രീമിയം സർവീസ് അവസാനിപ്പിക്കുന്നതിലൂടെ ചെലവ് നിയന്ത്രണമാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. എയർ ഇന്ത്യ എക്സ്പ്രസിലേയ്ക്ക് മാറുന്നതോടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. അതെസമയം മുൻപ് എയർഇന്ത്യയിൽ ലഭിച്ചിരുന്ന പല പ്രീമിയം സേവനങ്ങളും എയർഇന്ത്യ എക്സ്പ്രസിൽ യാത്രക്കാർക്ക് ലഭിക്കില്ല.



