ദുബൈ : റമദാൻ മാസത്തിൽ കരുണയുടെയും പങ്കിടലിൻ്റെയും വലിയ സന്ദേശവുമായി ദുബൈ.
വിശുദ്ധ മാസത്തുടനീളം ഏകദേശം 16 ലക്ഷം സൗജന്യ ഭക്ഷണപ്പൊതികൾ ആവശ്യക്കാർക്ക് വിതരണം ചെയ്യും.
തൊഴിലാളി താമസ കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ, പള്ളികൾ എന്നിവ കേന്ദ്രീകരിച്ചാണ് ഭക്ഷണവിതരണം നടക്കുക.സർക്കാർ–സ്വകാര്യ സംഘടനകളുടെ സഹകരണത്തിലൂടെ നടപ്പാക്കുന്ന ഈ പദ്ധതിസാമൂഹിക ഐക്യവും മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്.
റമദാനിൽ ആരും വിശപ്പോടെ തുടരരുതെന്ന സന്ദേശമാണ് ദുബൈ ഈ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഭക്ഷണ വിതരണം ആരോഗ്യ–ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും. എല്ലാ വിഭാഗം ആളുകളിലേക്കും സഹായം എത്തിക്കാനാണ് പ്രത്യേക ക്രമീകരണങ്ങൾ.



