ദുബൈ : വിശുദ്ധ റമദാനെ വരവേൽക്കാൻ റാസൽഖൈമ. നഗരമൊട്ടാകെ ആഘോഷ ആരവങ്ങളിലാണ്. പ്രധാന റോഡുകളും റൗണ്ട്ബൗട്ടുകളും വ്യാപാര കേന്ദ്രങ്ങളും മനോഹരമായ ലൈറ്റുകളാൽ അലങ്കരിച്ചിട്ടുണ്ട്.
രാജ്യത്തിൻ്റെ പൈതൃകവും ഖുർആൻ വചനങ്ങളും ഉൾപ്പെടുത്തിയ ഡിസൈനുകളാണ് ശ്രദ്ധ നേടുന്നത്.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ റമദാൻ ടെന്റുകൾ സജ്ജമായി. പള്ളികളിലെ ശുചീകരണവും പരിപാലന പ്രവർത്തനങ്ങളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങൾ പ്രത്യേക റമദാൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കെ, ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇഫ്താർ വിരുന്നുകൾക്കായി പ്രത്യേക നോമ്പ് വിഭവങ്ങളുമായി ഒരുങ്ങിയിട്ടുണ്ട്.
ആത്മീയതയും ഉത്സവചൈതന്യവും നിറഞ്ഞ അന്തരീക്ഷത്തിലാണിപ്പോൾ റാസൽഖൈമ.



