രണ്ടാം ലോകമഹാ യുദ്ധാനന്തരമുള്ള യൂറോപ്പിനെ ചരിത്രം വിശേഷിപ്പിച്ചത് വെറും കൽകുമ്പാരമെന്നായിരുന്നു. തകർന്നടിഞ്ഞ യൂറോപ്പിന് ഒരു തിരിച്ചു വരവില്ലെന്ന് എല്ലാവരും പ്രവചിച്ചു. പക്ഷേ യൂറോപ്യൻ രാജ്യങ്ങൾ തിരിച്ചുവന്നു ലോകത്തിന്റെ നെറുകയിലെത്തി. യൂറോപ്പ് അഭിമുഖീകരിച്ച അത്രത്തോളും വലിയ പ്രതിസന്ധി അല്ലെങ്കിലും ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ വെല്ലുവിളികളെ നേരിടുകയാണ്.
ഇറാൻ യുദ്ധം അവരുടെ ദൈനംദിന ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി തുടങ്ങിയിരിക്കുന്നു. പഴയ പ്രതാപം ഗൾഫ് രാജ്യങ്ങൾക്ക് നഷ്ടപ്പെടുമോയെന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നു. എന്നാൽ ചരിത്രത്തെ സൂക്ഷ്മാർത്ഥത്തിൽ വിലയിരുത്തിയവർക്ക് അറിയാം മിഡിൽ ഈസ്റ്റ് നേരിട്ട അസംഖ്യം വെല്ലുവിളികൾ. ഇന്നിപ്പോൾ പറന്നെത്തുന്ന ഇറാനിയൻ ഡ്രോണുകൾക്ക് ഇടയിൽ നിന്ന് കൊണ്ട് ഗൾഫ് ഭരണാധികാരികൾ ജങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു ഒന്നും സംഭവിക്കില്ലെന്ന് പറയുന്നു.
യുദ്ധത്തിനിടയിൽ മാളത്തിൽ ചെന്ന് ഒളിച്ചിരിക്കാതെ ജങ്ങൾക്കടിയിലേക്കി ഇറങ്ങുന്നു. അതെ ഭായ് ഇവിടെ ഇങ്ങനൊക്കെയാണ്. ഒരു യുദ്ധം കൊണ്ടൊന്നും തോൽക്കാൻ തയ്യാറല്ല. പുതിയ സാധ്യതകൾ കണ്ടെത്തി യുദ്ധാനന്തരം പുതിയ അവസരങ്ങൾ എങ്ങനെ സൃഷ്ടിക്കാം എന്ന ചിന്തയിൽ ആയിരിക്കും ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ദിശബോധമുള്ള ഭരണാധികാരികളും അവർക്കൊപ്പം നിൽക്കാൻ ഒരു ജനതയും അവർക്ക് ചങ്കായി പ്രവാസികളും ഉള്ളപ്പോൾ ആരെ ഭയപ്പെടാൻ.



