ദുബൈ : യു.എ.ഇയിൽ വ്യോമ പ്രതിരോധ സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
സുരക്ഷാ ഏജൻസികൾ സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങൾ ഉയർന്ന ജാഗ്രതയിൽ പ്രവർത്തിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ചില വിമാന സർവീസുകൾക്ക് തടസ്സം നേരിട്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സുരക്ഷാ നടപടികൾ ശക്തമാക്കി അവ പരിഹരിച്ചതായും അധികൃതർ അറിയിച്ചു. അതെസമയം ആശങ്കപെടേണ്ട സാഹചര്യം ഇല്ലെങ്കിലും
പൊതുജനങ്ങൾ അഭ്യൂഹങ്ങൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.



