പശ്ചിമേഷ്യയിൽ യുദ്ധം തുടരുകയാണെങ്കിൽ ലോകത്ത് ഏകദേശം 45 മില്ല്യൺ ആളുകൾ ഗുരുതര പട്ടിണി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ.
ഭക്ഷ്യവിതരണ ശൃംഖല തകർന്നതും, ഇന്ധനവില ഉയർന്നതും, സഹായ പ്രവർത്തനങ്ങൾക്ക് നേരിടുന്ന തടസങ്ങളും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുവെന്ന് യു.എൻ വ്യക്തമാക്കി.
പ്രത്യേകിച്ച് യുദ്ധബാധിത രാജ്യങ്ങളിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾക്ക് അടിസ്ഥാന ഭക്ഷണം പോലും ലഭ്യമല്ലാത്ത സ്ഥിതിയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യസഹായങ്ങൾക്ക് തടസ്സമില്ലാതെ പ്രവേശനം ഉറപ്പാക്കാനും, സംഘർഷങ്ങൾ അവസാനിപ്പിക്കാനും അടിയന്തര നടപടിയാണ് അനിവാര്യമെന്നും യു.എൻ വ്യക്തമാക്കി.



