
About Aseela

യുക്തിരഹിതമായ യുദ്ധത്തിന് വേണ്ടി സമാധാനത്തിന്റെ രാജകുമാരൻ ഒരിക്കൽക്കൂടി തിരസ്കരിക്കപ്പെട്ടു: ഫ്രാൻസിസ് മാർപാപ്പ
കഫിയ പുതച്ചിരിക്കുന്ന ഉണ്ണി യേശുവിനെയാണ് ബത്ലഹേമിൽ പലയിടങ്ങളും കാണുന്നതന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.യേശുവിന്റെ പിറവി ആഘോഷിക്കാൻ വിശ്വാസികൾ ഒഴുകിയെത്തുന്ന നഗരത്തിൽ ഇത്തവണ പ്രാർഥനാ ചടങ്ങുകൾ മാത്രമാണുള്ളത്
ഇസ്രായേല്‍-ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബത്‌ലഹേമിൽ ആഘോഷങ്ങളില്ലാതെ സമാധാന സന്ദേശങ്ങളാണ് നൽകുന്നത് . മാംഗര്‍ സ്‌ക്വയറിനെ സാധാരണയായി അലങ്കരിക്കുന്ന ഉത്സവ വിളക്കുകളും ക്രിസ്മസ് ട്രീയും ഇവിടെ കാണാനില്ല. പാതിരാ കുര്‍ബാനകള്‍ പോലും ഇത്തവണയില്ല
പുല്‍ക്കൂടുകള്‍ക്കും ക്രിസ്മസ് ട്രീകള്‍ക്കും പകരം ഇത്തവണ കല്ലുകളും മണ്‍കൂനകളുമാണ് ബത്‌ലഹേമിനെ അലങ്കരിക്കുന്നത്.യുക്തിരഹിതമായ യുദ്ധത്തിന് വേണ്ടി സമാധാനത്തിന്റെ രാജകുമാരൻ തിരസ്കരിക്കപ്പെട്ടുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.ഇസ്രായേല്‍-ഫലസ്തീൻ യുദ്ധത്തെ നേരിട്ട് പരാമര്ശിക്കാതെയായിരുന്നു ഫ്രാൻസിസ് മാർപാപ്പ ഇങ്ങനെ പറഞ്ഞത്

ദേശീയദിനാഘോഷം; 1018 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു, ഷാർജയിൽ 475 പേർക്ക് മോചനം
അബൂദബി: യുഎഇയുടെ 52 മത് ദേശിയ ദിനത്തിത്തോടനുബന്ധിച്ച് 1018 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. മോചിതരായവർക്കു പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും സന്തോഷം നൽകാനും അവസരം നൽകുക ആണ് ഈ ഉത്തരവിലൂടെ. മോചിപ്പിക്കപ്പെടുന്നവർ എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ ആരംഭിച്ചിട്ടുണ്ട്.
എല്ലാ വർഷവും ദേശീയ ദിനത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരികൾ ഉത്തരവിടാറുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ച് ഷാർജയിൽ 475 തടവുകാർക്കും ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചിട്ടുണ്ട്.

കാറിൽ എസി ഇട്ടു ഏറെ നേരം ഇരിക്കുന്നവർ ആണോ നിങ്ങൾ? എങ്കിലൊന്നു സൂക്ഷിച്ചോളൂ
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് നിങ്ങൾ ഒരു വാർത്ത കേട്ട് കാണും, മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന വിനോദ് തോമസ് എന്ന നടന്റെ പെട്ടെന്നുള്ള വേർപാടിനെ .
യുഎഇയിൽ നാഷണൽ ഡേ ആഘോഷിക്കുമ്പോൾ ഈ നിർദേശങ്ങൾ പാലിക്കുക
ദുബൈ: യുഎഇ ദേശിയ ദിനത്തോട് അനുബന്ധിച്ചു യുഎഇ ആഭ്യന്തര മന്ത്രാലയം ചില മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 2 ,3 ,4 ദിവസങ്ങളിലായി ആഘോഷിക്കുന്ന നാഷണൽ ഡേ ആഘോഷ.
യുഎഇ ദേശിയ ദിനം; റാസൽഖൈമയിൽ പൊതു പിഴകൾക്ക് 50% ഇളവ്
റാസൽഖൈമ: യുഎഇയുടെ 52 മത് ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി റാസൽഖൈമ എമിറേറ്റിലെ പബ്ലിക് സർവീസ് ഡിപ്പാർട്മെന്റ് ഡിസംബർ മാസത്തെ പൊതു പിഴകൾക്ക് 50 % ഇളവ് നൽകാൻ.

ദുബൈ റണ്ണിന്ഒഴുകിയെത്തിയത് 2,26000 പേർ; ഓറഞ്ച്കടലായിമാറി ഷെയ്ഖ് സായിദ് റോഡ്
ദുബൈ: ഷെയ്ഖ് സായിദ് റോഡ് നവംബർ 26ണ് ഓറഞ്ച് നിറത്തിലുള്ള ഒരു കടലായി മാറിയഅത്ഭുതക്കാഴ്ചയാണ് കണ്ടത്. ഇതുവരെയുള്ള എല്ലാ റെക്കോർഡുകളും തിരുത്തിയാണ് ദുബൈ റൺസമാപിച്ചത്. ദുബൈ റണ്ണിന് ഇത്തവണ എത്തിയത് 2 ലക്ഷത്തിലധികം പേരാണ്. ദുബായ് കിരീടാവകാശിയുംഎക്‌സിക്യൂട്ടീവ് കൗൺസിൽ ഓഫ് ദുബായ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്അൽ മക്തൂം സംഘടിപ്പിച്ച ലോകത്തെ ഏറ്റവും വലിയ ഫൺ റൺ ഇവന്റായ ദുബായ് റണ്ണിന് 226,000 ഫിറ്റ്‌നസ്പ്രേമികൾ ആണ് ദുബായ് കിരീടാവകാശിക്കൊപ്പം കൂടെ ഓടാൻ ചേർന്നത്.
റോഡുകളിൽ കുട്ടികൾ മോട്ടോർ സൈക്കിൾ ഓടിക്കുന്നതിനെതിരെ ദുബൈ പൊലീസിൻറെ മുന്നറിയിപ്പ്
ദുബൈ: കുട്ടികൾ വാഹനമോടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് അത്ര നല്ലതാണോ? അതും റോഡുകളിൽ വാഹനമായി ഇറങ്ങുന്നതിന് അപകട സാധ്യത കൂടുതൽ ആണ്. എന്നാൽ ഇത്തരത്തിൽ മോട്ടോർ സൈക്കിൾ ഉപയോഗിച്ച് മെയിൻ.
കോവിഡിന് പിന്നാലെ ചൈനയിൽ കുട്ടികളിൽ ന്യൂമോണിയ വ്യാപനം രൂക്ഷം
ചൈന: കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ കുട്ടികൾക്ക് വ്യാപകമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പല ആശുപത്രികളിലും രോഗം പടർന്നു കുട്ടികളാൽ നിറഞ്ഞിരിക്കുകയാണ്. ചൈനയിലെ.
ഗാസയിൽ വെടിനിർത്തൽ വെള്ളിയാഴ്ച മുതൽ
പലസ്തീൻ: ഗാസയിൽ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ചർച്ചകൾക്ക് മധ്യസ്‌ഥത വഹിക്കുന്ന ഖത്തറാണ് വെടിനിർത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്ച.



