ദമ്മാം: സൗദി അറേബ്യയിൽ ഏതാണ്ടെല്ലാ മേഖലയിലും വനിതകളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്. ഒടുവിൽ പുരുഷന്മാരുടെ കുത്തകയായിരുന്ന സമുദ്രാതിർത്തി സംരക്ഷണത്തിലും സ്ത്രീ പങ്കാളിത്തം ആയിക്കഴിഞ്ഞിരിക്കുന്നു. 178 കിലോമീറ്റർ ചെങ്കടൽ തീരവും കടലിലെ സൗദി അതിർത്തിയും ഇനി പെൺ കാവൽഭടന്മാരുടെ കൂടി ജാഗ്രതയിൻ കീഴിലാകും. നിലവിലെ സൗദി ബോർഡർ ഗാർഡ് യൂനിറ്റിന്റെ ഭാഗമായി ഫീമെയിൽ കോർപ്സും പട്രോളിങ് നടത്തുന്നതാണ്.ഏഴു വനിതകളാണ് മറൈൻ റേഞ്ചർമാരുടെ ആദ്യ സംഘത്തിലുള്ളത്. അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് സംഘത്തിന്റെ യൂനിറ്റുകളാണ് കടൽതീരത്തുകൂടി കാവലൊരുക്കാൻ എത്തുന്നത്.
കടൽകാക്കാൻവനിതസേനയെനിയോഗിച്ച്സൗദി



