ഈ വർഷത്തെ ലോക നികുതി സൗഹൃദ നഗര റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി യുഎഇയിലെ രണ്ട് നഗരങ്ങൾ. രാജ്യതലസ്ഥാനമായ അബൂദബിയും ദുബൈയുമാണ് മൾട്ടിപൊളിറ്റൻ പ്രസിദ്ധീകരിച്ച 2025ലെ വെൽത്ത് റിപോർട്ടിൽ മികച്ച നികുതി സൗഹൃദ നഗരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തെ 164 നികുതി സൗഹൃദ നഗരങ്ങളുടെ പട്ടികയാണ് മൾട്ടിപൊളിറ്റൻ കഴിഞ്ഞ . വ്യക്തിഗത ആദായ നികുതിയില്ലാത്തതും ഏറ്റവും കുറഞ്ഞ പ്രോപർട്ടി ഫീസ് ഘടനയുമാണ് അബുദബിയെ സൂചികയിൽ ഒന്നാമത്തെത്തിച്ചത്. ആഗോള തലത്തിലുള്ള ബന്ധങ്ങൾ,ലോക രാജ്യങ്ങളുമായുള്ള ശക്തമായ കരാർ ശൃംഖലകൾ, ബിസിനസ് സൗഹൃദ നിയമങ്ങൾ എന്നിവയാണ് ദുബൈക്ക് അനുകൂലമായ ഘടകങ്ങൾ. കൂടാതെ യുഎഇയിലെ കുറഞ്ഞ
വ്യക്തിഗത നികുതിയും ഭാവിസൗഹൃദ നയങ്ങളും ഇരു നഗരങ്ങൾക്കും പ്രയോജനകരമായി. നികുതി ബാധ്യതകളില്ലാതെ പണം സൂക്ഷിക്കാനുമുള്ള മികച്ച ലക്ഷ്യസ്ഥാനങ്ങളായി രണ്ട് നഗരങ്ങളും മാറുന്നതിനും ഇത് കാരണമായി.
ആഗോള നികുതി സൗഹൃദ നഗരം.അബുദബിയും ദുബൈയും മുന്നിൽ.



