അബുദബി: യുഎഇയിൽ സൗന്ദര്യ ശസ്ത്രക്രിയയ്ക്കിടെ ഒരു സ്ത്രീയുടെ മരണം നടന്ന സംഭവത്തിൽ നിർണ്ണായക വിധിയുമായി ഫെഡറൽ സുപ്രീം കോടതി. സൗന്ദര്യ ശസ്ത്രക്രിയ അടിയന്തര ചികിത്സയല്ല. അതിനാൽ, പ്രതീക്ഷിച്ച ഫലം നൽകുന്നതിൽ വീഴ്ച വരുത്തുകയോ, മെഡിക്കൽ മാനദണ്ഡങ്ങളിൽ നിന്ന് തെറ്റുകയോ ചെയ്താൽ സർജൻമാർ ഉത്തരവാദികളായിരിക്കും.
രോഗിയുടെ സമ്മതം ഉണ്ടായാലും, അപകടം ഗുണത്തേക്കാൾ കൂടുതലാണെങ്കിൽ ശസ്ത്രക്രിയ നടത്താൻ പാടില്ലെന്നാണ് കോടതിയുടെ പുതിയ നിർദ്ദേശം.
2025 സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച ഈ വിധി, യുഎഇയിലെ സൗന്ദര്യ ശസ്ത്രക്രിയ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾക്കും വൈദ്യ ഉത്തരവാദിത്വത്തിനും പുതിയ മാനദണ്ഡം വരുത്തും.



