ദുബൈ: ക്യാപിറ്റല്‍ എക്‌സ്പ്രസുമായി കൈകോർത്ത്
ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി
ദുബൈ-അബൂദബി നോൺ-സ്റ്റോപ്പ് ബസ് സർവിസ് ആരംഭിച്ചു.
ദുബൈയിലെ അല്‍ ഖൂസ് ബസ് സ്റ്റേഷനില്‍ നിന്ന് അബൂദബിയിലെ എം.ബി.സഡ്. ബസ് സ്റ്റേഷന്‍ വരെ യാണ് പുതിയ നോണ്‍-സ്റ്റോപ്പ് ബസ് സര്‍വീസ് നടത്തുക.
യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തിയാണ് പുതിയ റൂട്ടിന്റെ പദ്ധതി. 25 ദിര്‍ഹം മാത്രമാണ് ഒരു യാത്രയുടെ നിരക്ക്. പേയ്മെന്റിനായി ബാങ്ക് കാര്‍ഡ്, നോള്‍ കാര്‍ഡ്, ക്യാഷ് തുടങ്ങി വിവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഓരോ മൂന്ന് മണിക്കൂറിടവിട്ടും സര്‍വീസ് ഉണ്ടാകും.
ഒരു ട്രിപ്പൽ 50 പേര്‍ക്ക് വരെ യാത്രാ സൗകര്യ മുള്ള ബസുകള്‍, സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ സൗകര്യപ്രദമാണ്.



