Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ദുബൈയിൽ മെട്രോ ഗോൾഡ് ലൈൻ വരുന്നു: 34 ദിർഹം ബില്യൺ…
  • ക്യുആർ കോഡ് തട്ടിപ്പ്: ജാഗ്രതയുമായി ദുബൈ പോലീസ്
  • മയക്കുമരുന്ന് കടത്താൻ ശ്രമം; യൂറോപ്യൻ പൗരന് 1 ലക്ഷം ദിർഹം…
  • പ്രമുഖ എഐ കേന്ദ്രമായി യുഎഇ
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

“ജന്റിൽമാൻസ്”ഗെയ്മിനെ ടീം ഇന്ത്യ അപമാനിച്ചോ??

Naef - Gulf News - September 29, 2025
Naef
106 views 0 secs 0 Comments

ദുബൈ: ഇന്നലെ ദുബൈയിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ച് ഏഷ്യാ കപ്പ് ചാമ്പ്യന്മാരായെങ്കിലും, വിജയത്തിന് ശേഷം നാടകീയ സംഭവവികാസങ്ങൾ ഗ്രൗണ്ടിൽ അരങ്ങേറി. സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ടീം കിരീടമോ മെഡലുകളോ ഏറ്റുവാങ്ങാതെ പിന്മാറി. ഏഷ്യ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയുടെ സാന്നിധ്യമായിരുന്നു കാരണം.

ഇന്ത്യൻ താരങ്ങൾ വ്യക്തിഗത പുരസ്കാരങ്ങൾ സ്വീകരിച്ചെങ്കിലും, സാങ്കൽപ്പികമായി കിരീടം ഉയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ചിത്രങ്ങളിൽ ആരുടെയും കഴുത്തിൽ മെഡലുകളില്ല, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ കൈയ്യിലും ട്രോഫി ഉണ്ടായിരുന്നില്ല.

മത്സരം അവസാനിച്ച് മണിക്കൂറുകൾക്കുശേഷമാണ് സമ്മാനദാനത്തിന് തുടക്കമായത്. എന്നാൽ പാക്കിസ്ഥാൻ ടീം വൈകിയെത്തി. നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന ഇന്ത്യയുടെ തീരുമാനവും മുൻകൂട്ടി ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളും പാക്കിസ്ഥാൻ മന്ത്രി എന്നതുമാണ് ഇന്ത്യയുടെ ബഹിഷ്‌കരണത്തിന് പിന്നിലെ കാരണം.

അതേസമയം, അഭിഷേക് ശർമ്മ പ്ലെയർ ഓഫ് ദി സീരീസ്, തിലക് വർമ്മ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരങ്ങൾ സ്വന്തമാക്കി. പാക്കിസ്ഥാൻ കളിക്കാർ റണ്ണേഴ്‌സ് അപ്പ് മെഡലുകൾ ഏറ്റുവാങ്ങിയെങ്കിലും, ക്യാപ്റ്റൻ സൽമാൻ അലി ആഗ സമ്മാനത്തുകയുടെ ചെക്ക് മൈതാനത്ത് എറിഞ്ഞു പ്രതിഷേധിച്ചു.

ടീം ഇന്ത്യയുടെ നിലപാട് സൂര്യകുമാർ യാദവ് തന്നെ സ്ഥിരീകരിച്ചു. “നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്നാണ് ഞങ്ങളുടെ തീരുമാനം. ഡ്രസ്സിങ് റൂമിൽ തന്നെ 14 ട്രോഫികൾ ഉണ്ട്. ഞങ്ങളുടെ യഥാർത്ഥ ട്രോഫികൾ ടീമിലെ എല്ലാ കളിക്കാരും സപ്പോർട്ട് സ്റ്റാഫും തന്നെയാണ്” വിജയത്തിന്റെ ആവേശം പങ്കുവെച്ച് സൂര്യകുമാർ പറഞ്ഞ് വച്ചു . വലിയ ചർച്ചകളും വിമർശനങ്ങളുമാണ് ഇന്നലത്തെ സംഭവത്തോടെ തലപൊക്കിയിരിക്കുന്നത് .

TAGS:
PREVIOUS
ഇത് മറ്റൊരു തട്ടിപ്പ് രീതി!!
NEXT
ദുബൈക്കും അബൂദബിക്കുമിടയിൽ ഇനി നോൺ-സ്റ്റോപ്പ് യാത്ര
Related Post
February 17, 2026
റമദാൻ സമ്മാനവുമായി ഗ്ലോബൽ വില്ലേജ് ;ടിക്കറ്റുകൾക്ക് വമ്പൻ ഓഫർ
October 25, 2025
ദുബൈയിൽ സ്വർണ്ണമാല മോഷ്ടിച്ച യുവതിക്ക് 5000 ദിർഹം പിഴ വിധിച്ച് കോടതി
September 11, 2025
ഫിഫ ലോകകപ്പ് 2026: ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് – 48 ടീമുകൾ, 104 മത്സരങ്ങൾ!
January 24, 2026
ഫിറ്റ്നസിൽ പുതിയ മാതൃക ;കണ്ടെയ്നർ സ്റ്റൈൽ ജിം ദുബൈയിൽ
Comments are closed.

Recent Posts

  • ദുബൈയിൽ മെട്രോ ഗോൾഡ് ലൈൻ വരുന്നു: 34 ദിർഹം ബില്യൺ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
  • ക്യുആർ കോഡ് തട്ടിപ്പ്: ജാഗ്രതയുമായി ദുബൈ പോലീസ്
  • മയക്കുമരുന്ന് കടത്താൻ ശ്രമം; യൂറോപ്യൻ പൗരന് 1 ലക്ഷം ദിർഹം പിഴയും 10 വർഷം തടവും
  • പ്രമുഖ എഐ കേന്ദ്രമായി യുഎഇ
  • ദുബൈയിൽ പുതിയ റോഡുകൾ സജ്ജം

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved