ദുബൈ: ക്രെഡിറ്റ് കാർഡ് പേയ്മെന്റ് മുടങ്ങിയാൽ എന്തൊക്കെ നിയമനടപടികളാണ് യുഎഇയിൽ കാത്തിരിക്കുന്നതെന്ന് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ്.
ക്രെഡിറ്റ് കാർഡ് പേയ്മെന്റ് മുടങ്ങുന്നത് യുഎഇയിൽ കേവലം സിബിൽ സ്കോറിനെ മാത്രമല്ല ബാധിക്കുക. യാത്ര വിലക്ക് ഉൾപ്പെടെയുള്ള നിയമ നടപടികൾ പണം അടക്കാത്തവർക്ക് നേരിടേണ്ടി വരും.
ഒന്നോ രണ്ടോ ക്രെഡിറ്റ് കാർഡ് ഇഎംഐ അടക്കാതിരുന്നാൽ ബാങ്കുകൾ സാധാരണയായി ഇമെയിലിലൂടെ മുന്നറിയിപ്പ് മാത്രമാവും നൽകുക.
എന്നാൽ തുടർച്ചയായ മുന്നോ അല്ലാതെ ആറോ ഇഎംഐ മുടങ്ങിയാൽ അതിൽ ബാങ്കുകൾക്ക് നിയമ നടപടി സ്വീകരിക്കാൻ അവകാശമുണ്ട്.
തിരിച്ചടക്കാനുള്ള മുഴവൻ തുകയും ആവശ്യപ്പെടുകയായിരിക്കും ബാങ്കുകൾ ആദ്യം ചെയ്യുക. തുക ഈടാക്കാനായി സെക്യൂരിറ്റി ചെക്ക് ബാങ്കിൽ നൽകും.
ചെക്ക് മടങ്ങിയാൽ കൊമേർഷ്യൽ ഇടപാട് നിയമത്തിലെ 50ആം വകുപ്പ് പ്രകാരം പേയ്മെന്റ് മുടക്കിയ ആൾക്കെതിരെ നിയമ നടപടി സ്വീകരിക്കാം.
10000 ദിർഹത്തിൽ കൂടുതൽ ഒരാൾ അടക്കാനുണ്ടെങ്കിൽ അയാൾക്ക് യാത്രവിലക്ക് വരും. അല്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുകയോ തുക ശമ്പളത്തിൽ നിന്ന് ഈടാക്കുകയോ ചെയ്യും.



