അബുദാബി: യു.എ.ഇയിൽ 6ജിയുടെ വരവ് പ്രഖ്യാപിച്ച് ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി. ഒരു മാസത്തെ പരീക്ഷണത്തിനൊടുവിലാണ് യു.എ.ഇയിൽ 6g എത്തുന്നത്. എത്തിസലാത്തും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയും ചേർന്നാണ് 6g പരീക്ഷണങ്ങൾ നടത്തിയത്.
അബൂദബിയിൽ വെച്ചു നടത്തിയ പരീക്ഷങ്ങളിൽ സെക്കൻഡിൽ 145 ജിഗബിറ്റ്സ് വേഗത കൈവരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 6gയുടെ വരവ് പ്രഖ്യാപിച്ചത്. നിരവധി പ്രാദേശിക ഭരണകൂടങ്ങളും, ടെലികോം ഓപ്പറേറ്റർമാരും, ഡെവലപ്പ്മെന്റ് സെന്ററുകൾ എന്നിവ ഈ ദൗത്യത്തിൽ പങ്കാളിയായിട്ടുണ്ടെന്നും ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി വ്യക്തമാക്കി.



