ദുബൈ: ദുബൈയിൽ നവംബർ 2-ന് നടക്കുന്ന ദുബൈ റൈഡ്, ഒരുമാസം നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.
ഈ റൈഡിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി സൈക്കിൾ ലഭിക്കും. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA)യുമായി ചേർന്ന്, പ്രമുഖ ഡെലിവറി സേവനദാതാക്കളായ കരീം ആണ് സൈക്കിളുകൾ ഒരുക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കരീം ആപ്പിൽ “DR25” എന്ന പ്രമോ കോഡ് ഉപയോഗിച്ച്,
ഏതെങ്കിലും രണ്ട് കരീം ബൈക്ക് സ്റ്റേഷനുകളിൽ നിന്ന് സൈക്കിൾ സ്വന്തമാക്കാം.



