അബുദാബി: യു.എ.ഇ മന്ത്രിസഭ 2026-ലെ ഫെഡറൽ ബജറ്റിന് ഔദ്യോഗികമായി അംഗീകാരം നൽകി.
ഏകദേശം 92.4 ബില്യൺ ദിർഹം വരുമാനവും, അതിന് തുല്യമായ സന്തുലിതമായ ചെലവുകളും ഉൾപ്പെടുത്തിയതാണ് ഈ ബജറ്റ്.
യു.എ.ഇയുടെ ചരിത്രത്തിൽ ഇതുവരെ അവതരിപ്പിച്ച ഏറ്റവും വലിയ ഫെഡറൽ ബജറ്റാണിതെന്ന്
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
ബജറ്റ് യുഎഇയുടെ സാമ്പത്തിക വളർച്ചക്കും, വികസന ലക്ഷ്യങ്ങൾക്കും ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.



