ദുബൈ: ദുബൈയിലെ മാലിന്യ ഉൽപാദനം കുറയ്ക്കാനും, പുനരുപയോഗ സംസ്കാരം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ‘സർക്കിൾ ദുബൈ’ എന്ന പുതിയ പദ്ധതി ആരംഭിച്ച് ദുബൈ മുനിസിപ്പാലിറ്റി.
ഇപ്പോൾ ദുബൈയിൽ ഓരോ വ്യക്തിയും ശരാശരി 2.2 കിലോ മാലിന്യമാണ് ദിവസേന പുറന്തള്ളുന്നത്.
ഇത് 1.76 കിലോ ആയി കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ലോകത്ത് ഏറ്റവും കൂടുതൽ മാലിന്യം ഉൽപാദിപ്പിക്കുന്ന നഗരങ്ങളിൽ ഒന്നായ ദുബൈയിൽ,
ദിവസേന ഏകദേശം 13,000 ടൺ മാലിന്യം ശേഖരിക്കപ്പെടുന്നു.
ഇത് നിയന്ത്രിക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനുമാണ് സർക്കിൾ ദുബൈയുടെ ഇടപെടൽ.
പദ്ധതിയുടെ ഭാഗമായി, നഗരത്തിലെ പൊതുസ്ഥലങ്ങളിലും പാർപ്പിട മേഖലയിലുമുള്ള സ്ഥലങ്ങളിൽ കൂടുതൽ സ്മാർട്ട് റിസൈക്ലിംഗ് ബിന്നുകളും സ്ഥാപിക്കും.



