അബുദാബി: പ്രൊബേഷണറി ഡ്രൈവിംഗ് ലൈസൻസുള്ളവർ ഈ കാലയളവിൽ 24 തവണ നിയമം തെറ്റിച്ചാൽ ഇവരുടെ ലൈസെൻസ് റദാക്കും.
അബുദാബി പോലീസിലെ ട്രാഫിക് പോയിന്റ്സ് പ്രോഗ്രാം ഡിപ്പാർട്ട്മെന്റിലെ ലെഫ്റ്റനന്റ് കേണൽ സയീദ് ഖൽഫാൻ അൽ കാബിയാണ് ഈ കാര്യം വ്യക്തമാക്കിയത്.
യു.എ.ഇയിലെ നിയമങ്ങൾ പ്രകാരം ഡ്രൈവർക്ക് 21 വയസ്സിന് താഴെ പ്രായമുള്ള ഒരു ഡ്രൈവർക്ക് 24 ട്രാഫിക് പോയിന്റുകൾ ലഭിക്കുകയാണെങ്കിൽ അവരുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യും.
ഒരു ദിവസത്തെ പുനരധിവാസ കോഴ്സിൽ പങ്കെടുത്ത് 2,400 ദിർഹം പിഴ അടച്ചാൽ അവരുടെ ലൈസൻസ് തിരികെ ലഭിക്കും.
അതെസമയം നിയമം വീണ്ടും തെറ്റിച്ചാൽ ഒരു വർഷം വരെ അവർക്ക് മറ്റൊരു ലൈസൻസിന് അപേക്ഷിക്കാൻ കഴിയില്ലെന്നും അൽ കാബി സ്ഥിരീകരിച്ചു.



