വിനോദ സഞ്ചാരത്തിന്റെ കൂടുതൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സിർ അബു നുഐർ ദ്വീപിലേക്ക് പുതിയ കപ്പൽ സർവീസ് പ്രഖ്യാപിച്ച് ഷാർജ.
യാത്രക്കാർക്ക് സഞ്ചരിക്കുന്നതിനൊപ്പം കപ്പൽ വഴി ചരക്കുകളും കൊണ്ട് പോകാം. 80 യാത്രക്കാർക്കാണ് കപ്പലിൽ സഞ്ചരിക്കാൻ സാധിക്കുക.
140 അടി നീളവും 30 അടി വീതിയുമുള്ള കപ്പലിൽ അതിഥികൾക്കായി പ്രത്യേക കാബിനുകളും ഉണ്ട്.
ഷാർജയിൽനിന്ന് 110 കിലോമീറ്റർ പടിഞ്ഞാറും അ ബൂദബിയുടെ വടക്കൻ തീരത്തുനിന്ന് 85 കീലോമീറ്റർ അകലെയുമാണ് സീർ അബു നുഐർ ദ്വീപ് സംരക്ഷ ണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
വർഷത്തിൽ ഒരിക്കലാണ് ദ്വീപ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. അതെസമയം കപ്പൽ സർവീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.



