ദുബൈ : രാജ്യത്ത് ചില പ്രദേശങ്ങളിൽ ഇന്ന് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. കിഴക്കൻ പ്രദേശങ്ങളായ ഫുജൈറ, അൽഐൻ തുടങ്ങിയിടങ്ങളിൽ പ്രത്യേകിച്ച് ഇടിയോടു കൂടിയ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.
മൂന്നാം ദിവസമായി തുടരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളാൽ, നിരവധി പ്രദേശങ്ങളിൽ നേരിയതും മിതമായതുമായ മഴ പെയ്യുന്നുണ്ട്.
ഉച്ചകഴിഞ്ഞ് ചില ഉൾപ്രദേശങ്ങളിലും മലനിരകളിലും മഴ ലഭിക്കാനാണ് കൂടുതൽ സാധ്യത.
പകൽ സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശം നിലനിൽക്കും. വൈകുന്നേരത്തോടെ ഈ മേഘങ്ങൾ മഴമേഘങ്ങളായി മാറിയേക്കും.
അതെസമയം താപനിലയിൽ നേരിയ ഇടിവുണ്ടായിരിക്കുമ്പോഴും തീരദേശ മേഖലകളിൽ ഈർപ്പത്തിൻ്റെ അളവ് 90 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകൂട്ടൽ



