ദുബൈ: ഗൾഫ് രാജ്യങ്ങളിലെയും ലെബനനിലെയും 48 ബാർബർമാരുടെ പങ്കാളിത്തത്തോടെയാണ് അതുല്യമായ ഗിന്നസ് റെക്കോർഡ് നേട്ടം.
24 പ്രത്യേക ഗ്രൂമിങ് സ്റ്റേഷനുകളിലായി ഓരോ സ്റ്റേഷനിലും ഒരു സ്റ്റൈലിസ്റ്റും ഒരു സഹായിയും ചേർന്ന് ചേർന്നാണ് പ്രവർത്തിച്ചത്.
മേളയിൽ എത്തിയ സന്ദർശകർക്ക് മുൻകൂർ രജിസ്ട്രേഷനിലൂടെ സൗജന്യമായി താടി വെട്ടലും, ഷേവിംഗും ചെയ്യാനുള്ള അവസരം ഒരുക്കിയിരുന്നു.
വെറും ഒരു മണിക്കൂറിനുള്ളിൽ 48 ബാർബർമാർ ചേർന്ന് 190 പേരുടെ ഗ്രൂമിങ് പൂർത്തിയാക്കാൻ സാധിച്ചു.
ഓരോ ബാർബറും ഒരു മണിക്കൂറിൽ നാലു പേർ എന്ന നിലയിൽ ശരാശരി 19 സെക്കൻഡിനുള്ളിൽ ഓരോ ട്രിമ്മിംഗും പൂർത്തിയാക്കുകയായിരുന്നു.



