ഷാർജ: ഷാർജ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് വീട്ടിൽ നിന്നും ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം വരുന്നു. വിമാനത്താവളത്തിൻ്റെ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയുമാണ് ചെക്ക് ഇൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.
800745424 എന്ന നമ്പറിലൂടെയും ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാം. ഈ സംവിധാനം ഉപയോഗിക്കുന്നവർക്ക് ചെക്ക് ഇന്നിനായി വിമാനത്താവളത്തിൽ കാത്തു നിൽക്കേണ്ട. ഇവർക്ക് നേരിട്ട് പാസ്പോർട്ട് നിയന്ത്രണ വിഭാഗത്തിലേക്ക് പ്രവേശിക്കാം.
വീട്ടിലെത്തി ബോഡിങ് പാസ് നൽകുന്നതിനും ബാഗേജ് കളക്ട് ചെയ്യുന്നതിനും ഷാർജ വിമാനത്താവളം അധികൃതർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കോറൽ, സിൽവർ, ഗോൾഡ് എന്നിങ്ങനെ മൂന്ന് പാക്കേജുകളിലാണ് സേവനം ലഭ്യമാക്കുക. 1-2 ബാഗുള്ളവർക്ക് 145 ദിർഹമിൻ്റെ കോറൽ പാക്കേജും 2-3 ബാഗുള്ളവർക്ക് 165 ദിർഹവും 6 ബാഗുള്ളവർക്ക് 185 ദിർഹത്തിൻ്റെ പാക്കേജും ലഭ്യമാകും. അതെസമയം വിമാനയാത്രയ്ക്ക് എട്ട് മണിക്കൂർ മുൻപ് ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.



