ദുബൈ: ഹാക്കര്‍മാരില്‍ നിന്നുള്ള ആക്രമണങ്ങളുടെ വര്‍ധിച്ചു വരുന്ന ഭീഷണി കാരണം, പൊതുഇടങ്ങളിലെ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍.
ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍, ട്രെയിന്‍ സ്റ്റേഷനുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങിയ ഗതാഗത കേന്ദ്രങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ചില ചാര്‍ജിംഗ് ബാങ്കുകളില്‍ അപകടകരമായ സോഫ്റ്റ്‌വെയറോ വ്യക്തിഗത ഡാറ്റ ആക്‌സസ് ചെയ്യാന്‍ കഴിവുള്ള മറഞ്ഞിരിക്കുന്ന സംവിധാനങ്ങളോ ഉണ്ടാവാനുള്ള സാധ്യതയും അതോറിറ്റി വ്യക്തമാക്കുന്നു.
‘സുരക്ഷിതമല്ലാത്ത പൊതു സ്റ്റേഷനുകളില്‍’ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിലൂടെ 79 ശതമാനം യാത്രക്കാരും അറിയാതെ തന്നെ അവരുടെ സ്വകാര്യ ഡാറ്റ മറ്റുള്ളവർക്ക് നൽകുകയാണെന്നും ഇത് വഴി അപകടങ്ങൾ വരുത്തി വെക്കുന്നതായും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.



