ദുബൈ : യു.എ.ഇയിൽ നടന്ന അണ്ടർ 19 ഏഷ്യ കപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം. 90 റൺസിനാണ് ഇന്ത്യയുടെ കൗമാരപ്പട പാകിസ്ഥാനെ തകർത്തു വിട്ടത്.
കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് പുറത്തായി. 85 റൺസെടുത്ത അരോൺ ജോർജിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് കരുത്തായത്.
കനിഷ്ക് ചൗഹാൻ 46 റൺസും ക്യാപ്റ്റൻ ആയുഷ് 38 റൺസുമെടുത്തു. 241 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല.
സ്കോർ ബോർഡിൽ 21 റൺസ് എത്തിയപ്പോഴേക്കും അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ പാക് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. ഒടുവിൽ 41.2 ഓവറിൽ 150 റൺസിന് പാക് പോരാട്ടം അവസാനിച്ചു.



