ദുബൈ : ജനുവരി 9 മുതൽ സർക്കാർ സ്കൂളുകളുടെ വെള്ളിയാഴ്ച പ്രവർത്തന സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ വന്ന മാറ്റത്തെ തുടർന്നാണ് സ്കൂൾ സമയക്രമം പുതുക്കിയത്.
പുതിയ സമയക്രമം ഇങ്ങനെ
കിൻഡർഗാർട്ടൻ (KG)
രാവിലെ 8.00 മുതൽ 11.30 വരെ
സൈക്കിൾ 1 (രണ്ട് ഷെഡ്യൂളുകൾ)
- രാവിലെ 7.10 മുതൽ 10.30 വരെ
- രാവിലെ 8.00 മുതൽ 11.30 വരെ സൈക്കിൾ 2, സൈക്കിൾ 3
- ആൺകുട്ടികൾ: രാവിലെ 7.10 മുതൽ 10.30 വരെ
- പെൺകുട്ടികൾ: രാവിലെ 8.00 മുതൽ 11.30 വരെ



