ദുബൈ : ദുബൈ –റിയാദ് അന്താരാഷ്ട്ര വിമാന റൂട്ടിൽ യാത്രക്കാരുടെ എണ്ണത്തിലും, ടിക്കറ്റ് നിരക്കിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. 2025-ൽ അന്താരാഷ്ട്ര റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് വർധനവിൽ ഈ പാത രണ്ടാം സ്ഥാനത്താണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് 6% വർധനവാണ് ഈ വർഷം ടിക്കറ്റ് നിരക്കിൽ ഉണ്ടായത്. നിലവിൽ ശരാശരി നിരക്ക് 980 ദിർഹം ആണ്. യാത്രക്കാരുടെ വർധന തന്നെയാണ് ടിക്കറ്റ് നിരക്കിന് പ്രധാന കാരണമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
ഒഎജി പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 4.46 ദശലക്ഷം സീറ്റുകളോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ ഏഴാമത്തെ വിമാന റൂട്ടായി ദുബൈ –റിയാദ് പാത മാറി. ബിസിനസ് യാത്രക്കാരുടെയും ടൂറിസ യാത്രകളുടെയും വർധനയാണ് ഈ തിരക്കിനും,ടിക്കറ്റ് വർധനയ്ക്കുമുള്ള പ്രധാന കാരണം.



