ദുബൈ ; ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ദുബൈ. ലോകത്ത് ആദ്യമായി സ്വർണം കൊണ്ടുള്ള ‘ഗോൾഡ് സ്ട്രീറ്റ്’ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് ദുബൈ.
സ്വർണാഭരണ വിൽപ്പന, മൊത്തവ്യാപാരം, നിക്ഷേപം എന്നിവയെല്ലാം ഒരേ കേന്ദ്രത്തിലേക്ക് ഏകോപിപ്പിക്കുന്നതാണ് ഈ പദ്ധതി.പുതുതായി ആരംഭിക്കുന്ന ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ പ്രധാന ആകർഷണമായിരിക്കും ഗോൾഡ് സ്ട്രീറ്റ്.
സ്വർണ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ തെരുവ്, ദുബൈയിലെ സ്വർണവ്യാപാരത്തിന്റെ പുതിയ ഹബ്ബായി മാറുമെന്നാണ് വിലയിരുത്തുന്നത്.
പ്രമുഖ ഇന്ത്യൻ-അറബ് ജ്വല്ലറി ബ്രാൻഡുകൾ ഇതിനകം തന്നെ ഇവിടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആഗോള സ്വർണവിപണിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ യു.എ.ഇയ്ക്ക്, ഈ പദ്ധതി സാമ്പത്തിക മേഖലയിൽ വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.



